ധോനിയേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാന്‍ ബിജെപി? അമിത് ഷാ ധോനിയുമായി കൂടിക്കാഴ്ച നടത്തി

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളും, സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളേ കുറിച്ചും അമിത് ഷാ ധോനിയോട് സംസാരിച്ചു
ധോനിയേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാന്‍ ബിജെപി? അമിത് ഷാ ധോനിയുമായി കൂടിക്കാഴ്ച നടത്തി

2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ സമ്പര്‍ക് സേ സമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ധോനിക്കടുത്തേക്കും ബിജെപി നേതാക്കള്‍ എത്തിയത്. 

കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളും, സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളേ കുറിച്ചും അമിത് ഷാ ധോനിയോട് സംസാരിച്ചു. 

തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ കക്ഷികളെ കൂടെ നിര്‍ത്തുന്നതിന് ഒപ്പം സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളെ തങ്ങള്‍ക്കൊപ്പം അണിനിരത്തുക കൂടിയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ധോനിക്ക് മുന്‍പ്, ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com