പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ നോക്കാനും ഭാര്യയോട് ആവശ്യപ്പെടുന്നത് മോശം പെരുമാറ്റമായി കാണാനാകില്ലെന്ന് കോടതി 

നേരാവണ്ണം പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കാനും ഭാര്യയോട് ആവശ്യപ്പെടുന്നത് മോശം പെരുമാറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം
പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ നോക്കാനും ഭാര്യയോട് ആവശ്യപ്പെടുന്നത് മോശം പെരുമാറ്റമായി കാണാനാകില്ലെന്ന് കോടതി 

മുംബൈ: നേരാവണ്ണം പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കാനും ഭാര്യയോട് ആവശ്യപ്പെടുന്നത് മോശം പെരുമാറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. 17 വര്‍ഷമായി നീണ്ടുനിന്ന ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും വെറുതെവിട്ട നടപടി ശരിവെച്ച് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് സുപ്രധാന നിരീക്ഷണം.

ഭര്‍ത്താവ് വിജയ് ഷിന്‍ഡെ മോശമായി പെരുമാറിയതില്‍ മനംനൊന്താണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന പ്രോസിക്യൂഷന്റെ വാദം നിരാകരിച്ചാണ് ഹൈക്കോടതി വിധി. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. എന്നാല്‍ ഭാര്യയോട് മോശമായി പെരുമാറിയെന്ന് തെളിയിക്കാന്‍ വസ്തുകകള്‍ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  നേരാവണ്ണം പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കാനും ഭാര്യയോട് ആവശ്യപ്പെട്ടത് മോശം പെരുമാറ്റമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കേസിലെ ആരോപണങ്ങള്‍ക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ കണ്ടെത്താന്‍ മറ്റു കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് സാരംഗ് കോട്ട് വല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com