ഭാര്യയുമായി വഴക്കിട്ടു; ഭര്‍ത്താവ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളെ പുഴയിലേക്ക് എറിഞ്ഞ് കൊന്നു

ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി
ഭാര്യയുമായി വഴക്കിട്ടു; ഭര്‍ത്താവ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളെ പുഴയിലേക്ക് എറിഞ്ഞ് കൊന്നു

ഹൈദരാബാദ്: ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. മൂന്നു മാസം പ്രായമുളള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളെയാണ് ഭര്‍ത്താവ് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടികളുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. പിഞ്ചുകുഞ്ഞിന് പുറമേ മൂന്നും ആറും വയസുളള ആണ്‍കുട്ടികളുടെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.

വെങ്കടേഷ്, അമരാവതി ദമ്പതികളുടെ മക്കളായ പുനീത്, സഞ്ജയ്, പിഞ്ചുകുഞ്ഞായ രാഹുല്‍ എന്നിവരാണ് കൊലപ്പെട്ടത്. ആദ്യ ഭാര്യയില്‍ മക്കള്‍ ഇല്ലാതിരുന്ന വെങ്കിടേഷ് തുടര്‍ന്ന് അമരാവതിയെ വിവാഹം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഭര്‍ത്താവുമായുളള വഴക്കിനെതുടര്‍ന്ന് അമരാവതി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പിണങ്ങിപോയിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന ഭാര്യ വീട്ടില്‍ പോയി മക്കളെയും അമരാവതിയെയും വെങ്കടേഷ് തിരിച്ച് കൂട്ടിക്കൊണ്ടുവന്നു. വരുന്ന വഴിയില്‍ ദമ്പതികള്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് മക്കളെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

തന്റെ മക്കളെ ഇത്തരത്തില്‍  ഭര്‍ത്താവ് ഭീകരമായി കൊല്ലുമെന്ന ഒരിക്കലും കരുതിയില്ലെന്ന് അമരാവതി പൊലീസിനോട് പറഞ്ഞു. വെങ്കിടേഷ് മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com