സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് 70 കു​ട്ടി​ക​ൾക്ക് ഭക്ഷ്യവിഷബാധ; സംഭവം പുറത്താകാതിരിക്കാന്‍ അധികൃതര്‍ കുട്ടികള്‍ക്ക് നല്‍കിയത് 100രൂപ വീതം 

അ​വ​ശ​നി​ല​യി​ലാ​യ പ​ത്തു കു​ട്ടി​ക​ളെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്.
സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് 70 കു​ട്ടി​ക​ൾക്ക് ഭക്ഷ്യവിഷബാധ; സംഭവം പുറത്താകാതിരിക്കാന്‍ അധികൃതര്‍ കുട്ടികള്‍ക്ക് നല്‍കിയത് 100രൂപ വീതം 

മു​സ​ഫ​ർ​പു​ർ: സ്കൂൾ ഹോ​സ്റ്റ​ലിലെ ഭ​ക്ഷ​ണം ക​ഴി​ച്ച 70 കു​ട്ടി​ക​ൾ അ​വ​ശ​നി​ല​യി​ലാ​യി. ബി​ഹാ​റി​ൽ മു​സ​ഫ​ർ​പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോപ്പുലര്‍ അക്കാഡമി സ്‌കൂളിലെ കുട്ടികൾക്കാണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ പി​ടി​പെ​ട്ട​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യുള്ള സ്കൂളാണിത്. അ​വ​ശ​നി​ല​യി​ലാ​യ പ​ത്തു കു​ട്ടി​ക​ളെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്.  

സംഭവം ഒതുക്കിത്തീർക്കാനായി സ്കൂൾ അധികൃതർ തുടക്കത്തിൽ ശ്രമിച്ചിരുന്നെന്നും കുട്ടികൾ ഇതേക്കുറിച്ച് പുറത്തുപറയാതിരിക്കാൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു 100 രൂ​പ വീ​തം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.  പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെയാണ് അധികൃതരുടെ ഭാ​ഗത്തുനിന്ന് ഇത്തരം ശ്രമങ്ങൾ നടന്നത്. പ​ഴ​കി​യ എ​ണ്ണ​യി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​മാ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പ്രതികരിച്ചു. 

സംഭവത്തെതുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെതിരെയും വ്യാപക പരാതി ഉയർന്നു. കഴിഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ൽ​പോ​ലും സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നാണ് കു​ട്ടി​ക​ൾ പറയുന്നത്. ഹോ​സ്റ്റ​ലി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാണ് കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. 

ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോസ്റ്റലിലെ അ​ടു​ക്ക​ള വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യക്തമായി. കു​ളി​ക്കു​ന്ന​തി​നും കു​ടി​ക്കു​ന്ന​തിനും കുട്ടികൾ ഒ​രേ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെന്നും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​വ​സ്ഥ പരിതാപകരമാണെന്നും പരിശോധനയിൽ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com