കലൈഞ്ജര്‍ക്ക് അണ്ണായ്‌ക്കൊപ്പം അന്ത്യവിശ്രമസ്ഥലമില്ല:  പ്രതിഷേധം,സംഘര്‍ഷം; ഡിഎംകെ ഹൈക്കോടതിയിലേക്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡിഎംകെ ഹൈക്കോടതിയിലേക്ക്
കലൈഞ്ജര്‍ക്ക് അണ്ണായ്‌ക്കൊപ്പം അന്ത്യവിശ്രമസ്ഥലമില്ല:  പ്രതിഷേധം,സംഘര്‍ഷം; ഡിഎംകെ ഹൈക്കോടതിയിലേക്ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡിഎംകെ ഹൈക്കോടതിയിലേക്ക്. ഇതുസംബന്ധിച്ച് ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് രാത്രി പത്തുമണിക്ക് പരിഗണിക്കും. 

ഡിഎംകെ സ്ഥാപക നേതാവും മുന്‍ മുഖ്യമനന്ത്രിയുമായിരുന്ന അണ്ണാ ദുരൈയുടെ ശവകൂടീരത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കണമെന്ന ഡിഎംകെയുടെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിരാകരിച്ചിരുന്നു. 

അണ്ണാദുരൈയുടേയും എംജി രാമചന്ദ്രന്റെയും ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലമായ മറീന ബീച്ചില്‍ കരുണാനിധിക്കും അന്ത്യവിശ്രമ സ്ഥലം നല്‍കണം എന്നാവശ്യപ്പെട്ട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പളനിസ്വാമിയെ സമീപിച്ചിരുന്നു.  എന്നാല്‍  മറീനാ ബീച്ചിന് പകരം ഗിണ്ടിയില്‍ സ്ഥലം അനുവദിക്കാമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാട് പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിരങ്ങി. ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വൈകിട്ട് 6.10ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥലിയിലായിരുന്നു കരുണാനിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com