മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞു കൊന്നു;  അച്ഛന്‍ അറസ്റ്റില്‍ 

ആറും മൂന്നും വയസുള്ള തന്റെ ആണ്‍കുട്ടികളെയും പത്ത് മാസമായ ആണ്‍കുഞ്ഞിനെയും ഇയാള്‍ പുഴയിലേക്ക് എറിയുകയായിരുന്നു
മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞു കൊന്നു;  അച്ഛന്‍ അറസ്റ്റില്‍ 

ഹൈദരാബാദ്: മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അച്ഛനെ അറസ്റ്റുചെയ്തു. 28കാരനായ വെങ്കിടേഷാണ് മക്കളെ ആഴമുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞത്. തിരുപ്പതിയിലെ ഗംഗധാര നെല്ലോര്‍ എന്ന സ്ഥലത്താണ് സംഭവം. ആറും മൂന്നും വയസുള്ള തന്റെ ആണ്‍കുട്ടികളെയും പത്ത് മാസമായ ആണ്‍കുഞ്ഞിനെയും ഇയാള്‍ പുഴയിലേക്ക് എറിയുകയായിരുന്നു. 

കുട്ടികളുടെ മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിനുശേഷം പൊലീസ് കുട്ടികളുടെ അച്ഛനെ അറസ്റ്റു ചെയ്തു. വെങ്കിടേഷ് മദ്യപാനിയാണെന്നും ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആദ്യഭാര്യയില്‍ കുട്ടികളില്ലെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com