ഓരോ ആഴ്ചയിലും ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതാകുന്നത് 32 പെണ്‍കുട്ടികളെ; കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് കാണാതായത് 1,675 പേരെ

2017ന് ശേഷം ഉത്തര്‍പ്രദേശില്‍ ഒരോ ആഴ്ചയിലും 32ഓളം പെണ്‍കുട്ടികളെ കാണാതാകുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്
ഓരോ ആഴ്ചയിലും ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതാകുന്നത് 32 പെണ്‍കുട്ടികളെ; കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് കാണാതായത് 1,675 പേരെ

ലഖ്‌നൗ: 2017ന് ശേഷം ഉത്തര്‍പ്രദേശില്‍ ഒരോ ആഴ്ചയിലും 32ഓളം പെണ്‍കുട്ടികളെ കാണാതാകുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്. കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് എസ്.സി.ആര്‍.ബിയുടെ മറുപടി. 

സംസ്ഥാനത്തെ 75 ജില്ലകളിലായി കഴിഞ്ഞ വര്‍ഷം മാത്രം 1,675 പെണ്‍കുട്ടികളെയാണ് കാണാതായത്. പൊലീസില്‍ അറിയിച്ച കാണാതായ കുട്ടികളുടെ കണക്കാണിത്. അതല്ലാതെയുള്ളത് സംബന്ധിച്ച് ഒരു കണക്കുമില്ലെന്ന് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്ക് പ്രകാരം 435 കുട്ടികളെയാണ് കാണാതായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com