കരുണാനിധിയുടെ സംസ്‌കാരം; കോടതി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സര്‍ക്കാര്‍, ഹര്‍ജികള്‍ പിന്‍വലിച്ചു

സ്ഥലം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ കോടതി ട്രാഫിക് രാമസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്
കരുണാനിധിയുടെ സംസ്‌കാരം; കോടതി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സര്‍ക്കാര്‍, ഹര്‍ജികള്‍ പിന്‍വലിച്ചു

കരുണാനിധിക്ക് മറിന കടല്‍ത്തീരത്ത് അന്ത്യവിശ്രമം അനുവദിക്കുന്നതിനെതിരെ കോടതിയിലെത്തിയ ഹര്‍ജികള്‍ പിന്‍വലിച്ചു. അഞ്ച് ഹര്‍ജികളായിരുന്നു കോടതിക്ക് മുന്നില്‍ എത്തിയിരുന്നത്. സ്ഥലം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ കോടതി ട്രാഫിക് രാമസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ഇതോടെ എന്തുകൊണ്ട് മറീന ബീച്ചില്‍ കരുണാനിധിയുടെ സ്മാരകത്തിന് സ്ഥലം അനുവദിക്കുന്നില്ല എന്ന് പളനിസ്വാമി സര്‍ക്കാരിന് വ്യക്തമാക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഹര്‍ജി പരിഗണിക്കവെ കോടതി  ഏകാധിപതികളെ പോലെയാണോ പെരുമാറുന്നത് എന്ന ചോദ്യം സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഇന്ന് തന്നെ തീരുമാനം എടുക്കേണ്ടതുണ്ട് എന്ന കാര്യം കോടതി ഓര്‍മിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ഉദ്ദേശത്തോടെയെന്ന് എഐഎഡിഎംകെയുടെ ഹര്‍ജി. മുഖ്യമന്ത്രിയേയും മുന്‍ മുഖ്യമന്ത്രിയേയും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. 

ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലാ എങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഡിഎംകെയുടെ തീരുമാനം. ഡിഎംകെ നേതാക്കളായ സ്റ്റാലിന്‍, അഴഗിരി, കനിമൊഴി എന്നിവര്‍ മറീന ബീച്ചില്‍ അണ്ണാ സമാധിക്കടുത്ത് സ്ഥലം അനുവദിക്കണം എന്ന് മുഖ്യമന്ത്രി പളനിസ്വാമിയോട് ആവശ്യപ്പെട്ടു എങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. 
കലൈഞ്ജര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com