ലഖ്നൗ: വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം മാറുന്നതിനിടയില്‍ ജനലിലൂടെ അധ്യാപകന് ഒളിഞ്ഞ് നോക്കുകയായിരുന്നു. വിവരം മാതാപിതാക്കളെ ധരിപ്പിച്ചതോടെ മാതാപിതാക്കള്‍ സ്കൂളിലെത്തുകയും അധ്യാപകനെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ