ദളിത് സംഘടനകളുടെ ഭാരത് ബന്ദ് മാറ്റിവച്ചു

ദളിത് സംഘടനകളുടെ ഭാരത് ബന്ദ് മാറ്റിവച്ചു

എസ് സി എസ് ടി നിയമത്തിലെ സുപ്രിംകോടതി ഉത്തരവിനെതിരെയാണ് ദളിത് സംഘടനകള്‍  ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദളിത് സംഘടനകള്‍ ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. ബന്ദില്‍ നിന്നും തത്കാലത്തേക്ക് പിന്‍മാറുന്നതായി അഖിലേന്ത്യാ അംബേദ്കര്‍ മഹാസഭയാണ് വ്യക്തമാക്കിയത്.

 എസ് സി -എസ് ടി നിയമത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ച്ച് 20ലെ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍  ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. മാര്‍ച്ച് ഇരുപതിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയിലാണ് ദളിതരുടെ അവകാശങ്ങളെ ലഘൂകരിച്ച് കളയുന്ന വ്യവസ്ഥകളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നത്. 

 ദളിതരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും  ഹര്‍ത്താലിനോട് പൊതുജനം സഹകരിക്കരുതെന്നും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി രാംദാസ് അത്വാലെ ഇന്നലെ ന്യൂഡല്‍ഹിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സമാധാനത്തെയും ഐക്യത്തെയും സാഹോദര്യത്തെയും തകര്‍ക്കുന്നതിന് മാത്രമേ ബന്ദ് ഉപകരിക്കൂ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com