ദുരഭിമാനക്കൊല: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെയും സുരക്ഷാ ചുമതലയുള്ള എസ്‌ഐയെയും വെടിവെച്ചു കൊന്നു

ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ വെടിവെച്ചുകൊന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ വെടിവെച്ചുകൊന്നു. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം. ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിയേയും സുരക്ഷാ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവം ദുരഭിമാനക്കൊലയാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

ബുധനാഴചയാണ് മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു യുവാക്കള്‍ പതിനെട്ടുവയസ്സുകാരിയെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്‌ഐയെയും വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് റോഹ്തക് എസ്പി വ്യക്താക്കി. കൊലപാതകം ദുരഭിമാന കൊലയാണോയെന്നും പെണ്‍കുട്ടിയുടെ കുടുംബമാകാം കൊലയ്ക്ക് പിന്നിലെന്നും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ജാട്ട് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി 24കാരനായ ദലിത് യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് എന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹിതരാണെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ കോടതിയെ സമീപിച്ചു. പക്ഷേ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ല എന്ന് കാട്ടി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വീട്ടിലേക്ക് തിരിച്ചുപോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടിയെ കര്‍ണാലിലെ വനിതാ ഭവനിലാക്കിയിരുന്നു. 

ബുധനാഴ്ച രാവിലെ പതിനെട്ടുവയസ്സു തികഞ്ഞുവെന്ന് അറിയിക്കാന്‍ വേണ്ടി സബ് ഇന്‍സ്‌പെക്ടര്‍ നരേന്ദര്‍ കുമാറിന്റെയും ഒരു വനിതാ പൊലാസ് ഓഫിസറുടെയും കൂടെ പെണ്‍കുട്ടി കോടതിയിലെത്തിയിരുന്നു. ഇതുകഴിഞ്ഞു തിരിച്ചുപോകും വഴിയാണ് രണ്ടുയുവാക്കള്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്. 

ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഏഴ് ബുള്ളറ്റുകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്‌ഐയ്ക്കും വെടിയേറ്റത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com