പണം പിന്‍വലിച്ചപ്പോള്‍ 2000ന് പകരം എടിഎമ്മില്‍ നിന്ന് ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍: പരാതിയുമായി യുവാവ്

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പറാണെന്ന പരാതിയുമായി യുവാവ്
പണം പിന്‍വലിച്ചപ്പോള്‍ 2000ന് പകരം എടിഎമ്മില്‍ നിന്ന് ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍: പരാതിയുമായി യുവാവ്

കൊല്‍ക്കത്ത: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പറാണെന്ന പരാതിയുമായി യുവാവ്. പശ്ചിമബംഗാളിലെ ബാല്ലിയിലാണ് സംഭവം. എടിഎമ്മില്‍ നിന്ന് 6000രൂപയാണ് വിജയ് പാണ്ഡെയെന്നയാള്‍ പിന്‍വലിച്ചത്. രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ വന്നപ്പോള്‍ ബാക്കി ഒന്ന് ബ്രൗണ്‍ പേപ്പറാണ് ലഭിച്ചത്. ബാല്ലിയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നാണ് ബ്രൗണ്‍ പേപ്പര്‍ ലഭിച്ചത്. 

പേപ്പര്‍ ലഭിച്ച ഉടനെതന്നെ വിജയ് ബാങ്ക് അധികൃതരെ അറിയിച്ചു. വിശദമായ അന്വേഷണം നടത്താമെന്നാണ് അധികൃതരുടെ പ്രതികരണം. അടുത്തിടയായി കൊല്‍ക്കത്തയില്‍ നിരവധി എടിഎം തട്ടിപ്പു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്‍പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് എടിഎം തട്ടിപ്പുമായി ബന്ധമുള്ളതാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com