പ്രവാസികള്‍ക്ക് വിവരാവകാശം നല്‍കാനാവില്ല; രേഖകള്‍ സ്ഥിരതാമസക്കാരായ പൗരന്‍മാര്‍ക്ക് മാത്രമെന്ന് കേന്ദ്രം

ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും വിവരാവകാശ നിയമപ്രകാരം ഇവര്‍ക്ക് രേഖകള്‍ ആവശ്യപ്പെടാനുള്ള വ്യവസ്ഥയില്ലെന്നും പഴ്‌സണല്‍ വകുപ്പ് സഹമന്ത്രി
പ്രവാസികള്‍ക്ക് വിവരാവകാശം നല്‍കാനാവില്ല; രേഖകള്‍ സ്ഥിരതാമസക്കാരായ പൗരന്‍മാര്‍ക്ക് മാത്രമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമാക്കി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ഭരണപരമായ വിവരങ്ങളടങ്ങിയ രേഖകള്‍ വിവരാവകാശം വഴി എല്ലാവര്‍ക്കും നല്‍കിയിരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് എന്നും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 

അറിയാനുള്ള അവകാശ നിയമ പ്രകാരം ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് വിവരങ്ങള്‍ നല്‍കാനാവുക. ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും വിവരാവകാശ നിയമപ്രകാരം ഇവര്‍ക്ക് രേഖകള്‍ ആവശ്യപ്പെടാനുള്ള വ്യവസ്ഥയില്ലെന്നും പഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിങാണ് ലോക്‌സഭയില്‍ മറുപടി നല്‍കിയത്. 

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആര്‍ടിഐ നിയമം അനുസരിച്ച് ഓണ്‍ലൈനായും വിവരങ്ങള്‍ ആവശ്യപ്പടാമെന്നും മന്ത്രി വ്യക്തമാക്കി. 2,200 പൊതു അധികാര കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാനും ഓണ്‍ലൈനായി തന്നെ വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു. www.rtionline.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ഏത് വകുപ്പിലെ കാര്യങ്ങളാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com