ഹെലികോപ്റ്ററില്‍ ശിവഭക്തര്‍ക്ക് മേല്‍ പുഷ്പവൃഷ്ടിയുമായി എഡിജിപി; യുപിയില്‍ വിവാദം, ന്യായീകരിച്ച് പൊലീസ്

ഹെലികോപ്റ്ററില്‍ ശിവഭക്തര്‍ക്ക് മേല്‍ പുഷ്പവൃഷ്ടിയുമായി എഡിജിപി - യുപിയില്‍ വിവാദം - ന്യായീകരിച്ച് പൊലീസ്
ഹെലികോപ്റ്ററില്‍ ശിവഭക്തര്‍ക്ക് മേല്‍ പുഷ്പവൃഷ്ടിയുമായി എഡിജിപി; യുപിയില്‍ വിവാദം, ന്യായീകരിച്ച് പൊലീസ്

ന്യൂഡല്‍ഹി: ശിവഭക്തരായ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് പുഷ്പവൃഷ്ടിയുമായി ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍. ഒരു ഉന്നതോദ്യഗസ്ഥന്‍ ഇത്തരത്തില്‍ പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എഡിജിപിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്. മീററ്റ് കമ്മീഷണര്‍ അനിതാ മെശ്രാമും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് നടപടി. വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എഡിജിപി രംഗത്തെത്തി. ഇതിനെ മതപരമായി കാണുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.എല്ലാ മതവിശ്വാസങ്ങളെയും അധികൃതര്‍ മാനിക്കുന്നുണ്ടെന്നും ഗുരുപുരബ്, ഈദ്, ബക്രീദ്, ജെയിന്‍ ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ന്യായീകരിക്കുന്നു. ഹിന്ദു കലണ്ടര്‍പ്രകാരം നാലാമത്തെ മാസമായ ശ്രാവണത്തില്‍ ഗംഗാജലം കൊണ്ടുവരുന്നതിനായിട്ടാണ് തീര്‍ത്ഥാടകര്‍ കന്‍വാര്‍ തീര്‍ത്ഥയാത്ര നടത്തുന്നത്. 


ശിവരാത്രി, അമാവാസി നാളുകളില്‍ ശിവപ്രീതിക്കായി ഈ ജലം തീര്‍ത്ഥമായി ഉപയോഗിക്കും. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഡല്‍ഹി ഹരിദ്വാര്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വര്‍ഷവും ശക്തമായ സുരക്ഷാ നടപടികളാണ് ഇവിടെ ഏര്‍പ്പെടുത്താറുള്ളത്.

കഴിഞ്ഞ  ദിവസം കന്‍വാര്‍ യാത്രികര്‍ക്കിടയിലേക്ക് ഒരു കാര്‍ പാഞ്ഞുകയറിയതിന് പിന്നാലെ ശിവഭക്തര്‍ കാര്‍ അടിച്ചു തകര്‍ത്തിരുന്നു. പാലീസുകാര്‍ നോക്കി നില്‍ക്കേയായിരുന്നു അക്രമം. ഗതാഗതം സ്തംഭിപ്പിച്ച് തീര്‍ത്ഥാടകര്‍ നടത്തിയ അക്രമത്തിലേക്ക് ഇടപെടാന്‍ പോലീസ് തയ്യാറായില്ല. ഡല്‍ഹിയിലെ മോത്തിനഗറിലായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ വാഹനം ആക്രമിക്കുന്നതും പോലീസ് നില്‍ക്കുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com