കര്‍ണാടകയിലും കനത്ത മഴ; റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ പത്ത് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ ജന ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്
കര്‍ണാടകയിലും കനത്ത മഴ; റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

ബംഗളൂരു: കേരളത്തിനൊപ്പം കര്‍ണാടകയിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ ജന ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതമടക്കമുള്ളവ പല സ്ഥലങ്ങളിലും തകരാറിലായി കിടക്കുന്നു. മഴ തുടരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. 

ബംഗളൂരു- മംഗളൂരു ഹൈവേ, മടികേരി- മംഗളൂരു റോഡിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായി തന്നെ തടസപ്പെട്ടിട്ടുണ്ട്. കൊടക് ജില്ലാ ഭരണകൂടം ദേശീയ പാത 275ലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയ പാത 766ലെ വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. നന്‍ജംകോട് ഹൈവേയ്ക്ക് സമീപം നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

കേരളത്തിലെ വയനാട് ജില്ലയില്‍ രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. കര്‍ണാടകയിലും സമാന സാഹചര്യമായതോടെ കബനി അണക്കെട്ട് നിറഞ്ഞിട്ടുണ്ട്. അളവില്‍ കൂടുതല്‍ ആയാല്‍ അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹര്യമാണ് നിലവിലുള്ളത്. ഇതിനൊപ്പം കൃഷ്ണ രാജ സാഗര ഡാമിലും വെള്ളം സംഭരണ ശേഷിയുടെ പരമാവധിയില്‍ എത്തിയിട്ടുണ്ട്. മെറ്റൂര്‍ ഡാമിലും ജല നിരപ്പുയര്‍ന്നിട്ടുണ്ട്.  ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

അടുത്ത നാല് ദിവസവും മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com