'മൂന്നു വയസ്സുള്ള മകന്‍ കരഞ്ഞതിന് വിമാനത്തില്‍ നിന്നിറക്കി വിട്ടു,  വംശീയമായി അധിക്ഷേപിച്ചു'; ബ്രിട്ടീഷ് എയര്‍വേസിനെതിരെ  ഐഎഎസ് ഉദ്യോഗസ്ഥന്‍

കരയുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ കുടുംബത്തെയും ടേക്കോഫിന് മിനിറ്റുകള്‍ ശേഷിക്കെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടുവെന്നും
'മൂന്നു വയസ്സുള്ള മകന്‍ കരഞ്ഞതിന് വിമാനത്തില്‍ നിന്നിറക്കി വിട്ടു,  വംശീയമായി അധിക്ഷേപിച്ചു'; ബ്രിട്ടീഷ് എയര്‍വേസിനെതിരെ  ഐഎഎസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: മൂന്ന് വയസ്സുള്ള തന്റെ മകന്‍ കരഞ്ഞതിന്റെ പേരില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പരാതി.  വംശീയമായി അധിക്ഷേപിച്ച വിമാന ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിനയച്ച കത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

വിന്‍ഡോ സീറ്റിലിരുന്ന മൂന്ന വയസ്സുള്ള കുട്ടി അമ്മയുടെ അടുത്തേക്ക് എഴുന്നേറ്റതിന് വിമാനജീവനക്കാരന്‍ ദേഷ്യപ്പെട്ടുവെന്നും ഇയാളുടെ അസ്വാഭാവിക പ്രതികരണത്തില്‍ കുട്ടി പേടിച്ച് നിലവിളിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരയുന്ന കുട്ടിയോട് വംശീയമായി അധിക്ഷേപിച്ച ശേഷം വിന്‍ഡോയിലൂടെ എടുത്ത് പുറത്തിടുമെന്ന് ഇയാള്‍ ആക്രോശിച്ചതായും കേന്ദ്രമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. 

ജൂലൈ മാസം 23നാണ് ഈ സംഭവം ഉണ്ടായത്. ലണ്ടനില്‍ നിന്നും ബര്‍ലിനിലേക്കുള്ള ബിഎ8495 എന്ന വിമാനത്തില്‍ വച്ചാണ് അപമാനിക്കപ്പെട്ടത്. കരയുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ കുടുംബത്തെയും ടേക്കോഫിന് മിനിറ്റുകള്‍ ശേഷിക്കെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടുവെന്നും ആരോപണം ഉണ്ട്. ഫ്‌ളൈറ്റില്‍ നിന്നും ഇറക്കി വിടപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായ അപമാനവും സാമ്പത്തികമായ പ്രയാസവും നേരിട്ടതായും ഉദ്യോഗസ്ഥന്‍ കുറിച്ചു. 

ബ്രിട്ടീഷ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് പേജ് നീളുന്ന കത്ത് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിന് കീഴില്‍ ജോയന്റ് സെക്രട്ടറി ലെവല്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. അതേസമയം പരാതി ഗൗരവമായി കാണുന്നുവെന്നും ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com