ആടിനെ മോഷ്ടിച്ചു; മൂന്ന് ആണ്‍കുട്ടികള്‍ക്കുനേരെ ആള്‍ക്കൂട്ട മര്‍ദ്ദനം 

ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് അവശരായ മൂന്നുപേരെയും ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ആടിനെ മോഷ്ടിച്ചു; മൂന്ന് ആണ്‍കുട്ടികള്‍ക്കുനേരെ ആള്‍ക്കൂട്ട മര്‍ദ്ദനം 

മാല്‍ഡ: ആടിനെ മോഷ്ടിച്ചത് കൈയ്യോടെ പിടിച്ച് 17കാരായ മൂന്ന് ആണ്‍കുട്ടികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. ആടിനെ മോഷ്ടിച്ചുകൊണ്ട് മാല്‍ഡയില്‍ നിന്ന് റായ്പ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം മൂവര്‍ സംഘത്തെ പിടികൂടിയത്. 

ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് അവശരായ മൂന്നുപേരെയും ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂവരും ഗുരുതരാവസ്ഥയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറച്ചധികം ആടുകളെ ഇവിടെ നിന്ന് കാണാതാകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com