ആറുവയസുകാരിയെ സ്‌കൂളിലെ പമ്പിങ് റൂമില്‍ വച്ച്‌ പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

വീട്ടിലെത്തിയ കുട്ടി നിര്‍ത്താതെ കരഞ്ഞതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിഞ്ഞത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു
ആറുവയസുകാരിയെ സ്‌കൂളിലെ പമ്പിങ് റൂമില്‍ വച്ച്‌ പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കാത്തു നിന്ന ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. ഡല്‍ഹി ഗൊലെ മാര്‍ക്കറ്റിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. 

സ്‌കൂളിലെ പമ്പിങ് റൂമില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. വീട്ടിലെത്തിയ കുട്ടി നിര്‍ത്താതെ കരഞ്ഞതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിഞ്ഞത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്‌കൂളില്‍ ഇങ്ങനൊരു സംഭവം നടന്നതായി അറിയില്ല എന്നാണ് പ്രധാനാധ്യാപകന്‍ പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


 സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com