യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല ; മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല ; മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട വിചാരണ. മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. യു പിയിലെ ബിജോപുര ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കപില്‍ ത്യാഗി (35) എന്നയാളാണ് നാട്ടുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. 

രാത്രി വയലില്‍ വെച്ച് കപില്‍ ത്യാഗിയെയും മറ്റ് രണ്ട് പേരെയും ഒരു കര്‍ഷകന്‍ യാദൃശ്ചികമായി കാണുകയായിരുന്നു. പാടത്തെ പമ്പ് മോഷ്ടിക്കാനെത്തിയ കള്ളനാണെന്ന് ആരോപിച്ച്, ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും, ഇവര്‍ സംഘം ചേര്‍ന്ന മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് വടികളും പണിയായുധങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദനം. ഇതിനിടെ ത്യാഗിക്ക് ഒപ്പമുണ്ടായിരുന്നവര്‍ മുങ്ങി.
 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ത്യാഗിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. അതേസമയം ജോലിക്കായി പോയ ത്യാഗിയെ മോഷ്ടാവ് എന്നാരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com