താക്കൂറിന് ജയിലില്‍ സുഖവാസം; മിന്നല്‍ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത് മന്ത്രിയുടെതുള്‍പ്പടെ 40 ഫോണ്‍ നമ്പറുകള്‍

മുസാഫര്‍പുര്‍ സെന്‍ട്രല്‍ ജയിലിലുള്ള താക്കൂര്‍, മെഡിക്കല്‍ വാര്‍ഡില്‍ പ്രത്യേക സംവിധാനങ്ങളോടെയാണു കഴിയുന്നത്. മാത്രമല്ല, മറ്റു തടവുകാര്‍ക്കൊപ്പം ഇതുവരെ അയാളെ പാര്‍പ്പിച്ചിട്ടുമില്ല
താക്കൂറിന് ജയിലില്‍ സുഖവാസം; മിന്നല്‍ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത് മന്ത്രിയുടെതുള്‍പ്പടെ 40 ഫോണ്‍ നമ്പറുകള്‍

പാറ്റന: മുസാഫര്‍പുരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 34 അന്തേവാസികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറില്‍നിന്ന് 40 പേരുടെ ഫോണ്‍നമ്പറുകള്‍ പിടിച്ചെടുത്തതായി പൊലീസ്. ഇയാളെ പാര്‍പ്പിച്ച ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടു പേജുകളിലായി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി വിവിധ ജയിലുകളില്‍ പൊലീസ് ശനിയാഴ്ച മിന്നല്‍ പരിശോധന നടത്തി.

ബ്രജേഷ് താക്കൂറില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍നമ്പറുകളില്‍, ഒരു മന്ത്രി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുടെ നമ്പറുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ രണ്ടിന് അറസ്റ്റിലായ താക്കൂര്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണു ജയിലില്‍ കഴിയുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. ഇതുവരെ മറ്റു തടവുകാര്‍ക്കൊപ്പം ഇയാളെ പാര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.

'മുസാഫര്‍പുര്‍ സെന്‍ട്രല്‍ ജയിലിലുള്ള താക്കൂര്‍, മെഡിക്കല്‍ വാര്‍ഡില്‍ പ്രത്യേക സംവിധാനങ്ങളോടെയാണു കഴിയുന്നത്. മാത്രമല്ല, മറ്റു തടവുകാര്‍ക്കൊപ്പം ഇതുവരെ അയാളെ പാര്‍പ്പിച്ചിട്ടുമില്ല' – പൊലീസ് പറഞ്ഞു. ദേശീയ തലത്തില്‍ ബിഹാറിന്റെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പട്‌ന ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com