മയക്കുമരുന്ന് കേസ്സില്‍ നിന്ന് രക്ഷിക്കാന്‍ ആദ്യം ചോദിച്ചത് ഒരു ലക്ഷം, പിന്നെ നേര്‍ പകുതിയാക്കി; പൊലീസ് കോണ്‍സ്റ്റബിള്‍ കൈയ്യോടെ പിടിയില്‍ 

മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്‍പതിനായിരം രൂപ കൈകൂലി കൈപറ്റുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ പിടിക്കപ്പെട്ടു
മയക്കുമരുന്ന് കേസ്സില്‍ നിന്ന് രക്ഷിക്കാന്‍ ആദ്യം ചോദിച്ചത് ഒരു ലക്ഷം, പിന്നെ നേര്‍ പകുതിയാക്കി; പൊലീസ് കോണ്‍സ്റ്റബിള്‍ കൈയ്യോടെ പിടിയില്‍ 

അമൃത്‌സര്‍: മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്‍പതിനായിരം രൂപ കൈകൂലി കൈപറ്റുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ പിടിക്കപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബാള്‍ ബാല്‍വിന്ദര്‍ സിങാണ് വിജിലന്‍സ് ബ്യൂറോ ഒരുക്കിയ കുരുക്കില്‍ അകപ്പെട്ടത്. 

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരിക്കുന്ന തന്റെ സഹോദരനെ മോചിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഫരീദ്‌കോട്ട് സ്വദേശി പാല്‍വീന്ദര്‍ സിങ് നല്‍കിയ പരാതിയിലാണ് കോണ്‍സ്റ്റബിള്‍ പിടിക്കപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും പിന്നീട് സംസാരിച്ച് അന്‍പതിനായിരത്തിന് ഉറപ്പിക്കുകയായിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. 

പരാതി പരിശോധിച്ചശേഷം തയ്യാറാക്കിയ പദ്ധതിയില്‍ കോണ്‍സ്റ്റബിള്‍ കുടുങ്ങുകയായിരുന്നു. രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പണം കൈപറ്റുന്നത് വിജിലന്‍സ് ബ്യൂറോ കൈയ്യോടെ പിടികൂടി. കേസ് അമൃത്‌സറിലെ വിജിലന്‍സ് ബ്യൂറോ പൊലീസ് സ്റ്റേഷനിലാണ് പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com