വിക്രമിന്റെ മകന്‍ ഓടിച്ച കാറിടിച്ച്  മൂന്നുപേര്‍ക്ക് പരുക്ക്; മദ്യപിച്ച ധ്രുവ് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ:തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് ഓടിച്ച വാഹനം ഇടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ഓട്ടോ െ്രെഡവറുടെ കാലിനു പരുക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ 'വര്‍മ'യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com