കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍. കഠിനമായ ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ കൂടുതല്‍ വഷളായി.
വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തുകയും ചെയ്തു. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
മസ്തിഷ്‌കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ