സ്ത്രീധനം ലഭിച്ചില്ല; ഭര്‍ത്താവും കുടുംബവും യുവതിയെ തല്ലിക്കൊന്നു

സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു
സ്ത്രീധനം ലഭിച്ചില്ല; ഭര്‍ത്താവും കുടുംബവും യുവതിയെ തല്ലിക്കൊന്നു

ലക്‌നൗ: സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യുവതി മരിക്കുന്നത് വരെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ നടപടികള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 2015ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com