ഇനി ചോരില്ല ചോദ്യപേപ്പര്‍; സിബിഎസ്ഇയുടെ ഡിജിറ്റല്‍ ക്വസ്റ്റ്യന്‍ പേപ്പറിന് സംരക്ഷണ ആപ്പുമായി മൈക്രോസോഫ്റ്റ്

എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി സംവിധാനമുള്ള ആപ്പാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്  സിബിഎസ്ഇയ്ക്കായി വികസിപ്പിച്ചെടുത്തത്. 
ഇനി ചോരില്ല ചോദ്യപേപ്പര്‍; സിബിഎസ്ഇയുടെ ഡിജിറ്റല്‍ ക്വസ്റ്റ്യന്‍ പേപ്പറിന് സംരക്ഷണ ആപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി:പത്താം ക്ലാസിലെ പരീക്ഷയുടേതിന് പിന്നാലെ പ്ലസ്ടു ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ കൂടി ചോര്‍ന്നത് സിബിഎസ്ഇയ്ക്ക് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഇതോടെയാണ് ചോദ്യപേപ്പര്‍ ഇനിയാരും ചോര്‍ത്താതിരിക്കുന്നതിനായി സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി സംവിധാനമുള്ള ആപ്പാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്  സിബിഎസ്ഇയ്ക്കായി വികസിപ്പിച്ചെടുത്തത്. 

 പുതിയ ആപ്പ് ഉപയോഗിക്കുന്നതോടെ പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. ഇനി ഈ സംവിധാനവും തകര്‍ത്ത് ഹാക്കര്‍മാര്‍ ചോര്‍ത്തിയാല്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഓരോ പരീക്ഷാ കേന്ദ്രങ്ങള്‍ക്കും പ്രത്യേക വാട്ടര്‍മാര്‍ക്ക് അടയാളം ഉണ്ടായിരിക്കും. 

സോഫ്‌റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ച് രാജ്യത്തെങ്ങും നടക്കുന്ന പരീക്ഷയെ വിലയിരുത്താന്‍ കണ്‍ട്രോളര്‍ക്കാവും എന്നതാണ് ഇതിന്റെ പ്രത്യേകത. അതത് പരീക്ഷാ കേന്ദ്രങ്ങളിലുള്ള തലവന്‍മാര്‍ക്ക് കണ്‍ട്രോളറിന്റെ സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ ചോദ്യപേപ്പര്‍ പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് നേരത്തെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒടിപി, ബയോമെട്രിക്, ആധാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രമേ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
 രാജ്യത്തെ 20299 സ്‌കൂളുകളിലാണ് സിബിഎസ്ഇ പരീക്ഷകള്‍ നടത്തി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com