ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും; പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു; ബിജെപി എംഎല്‍എ രാജിവച്ചു

ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും- പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു - ബിജെപി എംഎല്‍എ രാജിവച്ചു
ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും; പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു; ബിജെപി എംഎല്‍എ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിംഗ് ലോഥ് എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടിക്ക് നല്‍കി. ഗോസംരക്ഷകര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി.

തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ കെ ലക്ഷ്മണിനാണ് എംഎല്‍എ രാജികത്ത് കൈമാറിയത്. ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ടി രാജ സിംഗ് ലോഥ് വിഡിയോ സന്ദേശത്തിലൂടെ രാജിയുടെ കാരണം വിശദീകരിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു ധര്‍മ്മ സംരക്ഷണവും ഗോസംരക്ഷണവുമാണ് പ്രധാനം. രാഷ്ട്രീയം അതിന് ശേഷമേ വരുന്നുള്ളൂ. ഗോ സംരക്ഷണത്തിന് വേണ്ടി ഞാന്‍ രാജിവെക്കുകയാണ്. ഈ വിഷയം നിയമസഭയില്‍ ഞാന്‍ പലതവണ അവതരിപ്പിച്ചിരുന്നു. പാര്‍ട്ടി ഒരു പിന്തുണയും നല്‍കിയില്ല. ഞാനും എന്റെ സംഘവും ഗോഹത്യ തടയുന്നതിന് വേണ്ടി ഇനി തെരുവുകളില്‍ ഉണ്ടാവും. 

ബിജെപിയെ ബുദ്ധിമുട്ടിലാക്കാന്‍ ഞാനില്ല. അതിനാല്‍ രാജിവെക്കുകയാണെന്നും ടി രാജ സിംഗ് ലോഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com