പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേത് ; അനുശോചനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്നു ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു
പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേത് ; അനുശോചനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. സോമനാഥ് ചാറ്റര്‍ജിയുടെ മരണം ബംഗാളിന് മാത്രമല്ല, ഇന്ത്യയ്ക്ക് മൊത്തത്തില്‍ തീരാനഷ്ടമാണെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെ പുഷ്‌ക്കലമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേതെന്നും നരേന്ദ്രമോദി അനുസ്മരിച്ചു. 

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്നു ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ധീരമായ ശബ്ദമായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു. സോമനാഥിന്റെ വിയോഗം എല്ലാവര്‍ക്കും നഷ്ടമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനെയാണ് നഷ്ടമായതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com