പത്താമതും ഗര്‍ഭിണിയായി, കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍;  ചികിത്സയ്‌ക്കെത്തിയ 52കാരി അപ്രത്യക്ഷയായി 

പത്താമതും ഗര്‍ഭിണിയായി എത്തിയ സ്ത്രീയോട് കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്ത്രീയെ കാണാതായത്
പത്താമതും ഗര്‍ഭിണിയായി, കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍;  ചികിത്സയ്‌ക്കെത്തിയ 52കാരി അപ്രത്യക്ഷയായി 

ട്രിച്ചി:പ്രസവദിനം അടുത്തിരിക്കെ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണി അപ്രത്യക്ഷയായി. പത്താമതും ഗര്‍ഭിണിയായി എത്തിയ സ്ത്രീയോട് കുടുംബാസൂത്രണം നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്ത്രീയെ കാണാതായത്. 52കാരിയായ ആരയിയെയാണ് കാണാതായത്.

ട്രിച്ചിക്ക് സമീപം ആരന്തഗി വെത്തിയന്‍ഗുഡിയിലാണ് സംഭവം. ഒന്‍പതുമക്കളുടെ അമ്മയായ ആരയി പത്താമതും ഗര്‍ഭിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആരയി അറിഞ്ഞത്. പരിശോധനയില്‍ രക്തത്തില്‍ ഹീമോ ഗ്ലോബിന്റെ കുറവ് കണ്ടെത്തിയ സ്ത്രീയോട് ആശുപത്രിയില്‍ ഉടന്‍ അഡ്മിറ്റ് ആകാന്‍ നിര്‍ദേശിച്ചു. ഇതൊടൊപ്പം പ്രസവശേഷം ജനന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ അപ്രത്യക്ഷയായത്.  

അഞ്ച് വര്‍ഷമായി ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മക്കളില്‍ നാലുപേരെ ഇവര്‍ വിവാഹം നടത്തി വിടുകയും ചെയ്തു. നാടോടി കുടുംബമാണ് ഇവരുടേത്. താന്‍ ഗര്‍ഭിണിയാണെന്നും തന്റെ ശാരീരിക ഘടനയില്‍ മാറ്റം സംഭവിച്ചതായും മനസിലാക്കാന്‍ ആരയിക്ക് സാധിച്ചില്ല. തനിക്ക് ആര്‍ത്തവിരാമം സംഭവിച്ചു എന്നും ഇനി തനിക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത്. 

ജനന നിയന്ത്രണത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്ന ആവര്‍ത്തിച്ചുളള നിര്‍ബന്ധത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ കാണുന്നത് ഒഴിവാക്കാനാണ് ആരയി എപ്പോഴും ശ്രമിച്ചിരുന്നത്. നാലുമാസം മുന്‍പ് ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അപ്രത്യക്ഷയായ ഇവരെ പിന്നിട് ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ചികിത്സ തേടി വരുകയും ഇതിന് പിന്നാലെ കാണാതാവുന്നതും തുടരുകയായിരുന്നു. അവസാനം രക്തസമ്മര്‍ദം ഉയര്‍ന്നതിനെതുടര്‍ന്ന്് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അവരെ ഇപ്പോള്‍ കാണാതായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com