ന്യൂഡല്‍ഹി: നാലുവയസ്സുകാരന്‍ ചുമയ്ക്കുമ്പോള്‍ വിസിൽ ഊതുന്ന ശബ്ദം. എക്സറെ പരിശോധന നടത്തിയ ഡോക്ടർമാർ റിപ്പോർട്ട് കണ്ട്
ഞെട്ടി. ശ്വാസ നാളത്തിൽ വിസിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ചുമയ്ക്കുമ്പോൾ ചൂളം അടിക്കുന്നതുപോലുളള ശബ്ദം വരുന്നത് ഡോക്ടർമാരെയും കുഴയ്ക്കുകയാണ്.
കുട്ടി ചുമയ്ക്കുമ്പോൾ വിസിൽ ഊതുന്ന ശബ്ദം വരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ ഡല്‍ഹിയിലെ എയിംസില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ചൂളം അടിക്കുന്നതു പോലുള്ള ശബ്ദമാണ് കുട്ടി ചുമയ്ക്കുമ്പോള്‍ വന്നിരുന്നത്.
ആഗസ്റ്റ് ഒൻപതിനാണ് ഇത്തരത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസമായി ഇത്തരത്തില്‍ വ്യത്യസ്തമായ ശബ്ദത്തിൽ കുട്ടി ചുമയ്ക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് എക്‌സറെ പരിശോധന നടത്തിയപ്പോള്‍ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇത് ശ്വാസനാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായിരിക്കാമെന്നും ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ