ഓവ് ചാലില്‍ നിന്ന് കരച്ചില്‍; പിഞ്ചുകുഞ്ഞിന് രക്ഷകയായി വീട്ടമ്മ (വീഡിയോ)

ഓവ് ചാലില്‍ നിന്ന് കരച്ചില്‍ പിഞ്ചുകുഞ്ഞിന് രക്ഷകയായി വീട്ടമ്മ
ഓവ് ചാലില്‍ നിന്ന് കരച്ചില്‍; പിഞ്ചുകുഞ്ഞിന് രക്ഷകയായി വീട്ടമ്മ (വീഡിയോ)

ചെന്നൈ: പാല്‍ക്കാരന്റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത്. ചെന്നൈയിലെ വലസരവക്കത്തുള്ള വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലില്‍നിന്നും കരയുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അയാള്‍ വിളിച്ചത്. ഓവ് ചാലിന് സമീപമെത്തിയ ഗീത ശബ്ദം കേള്‍ക്കുന്നതിനായി കാതോര്‍ത്തു.

അതൊരു കുഞ്ഞിന്റെ കരച്ചിലാണ് ഗീത പറഞ്ഞു. ചിലപ്പോള്‍ കോഴി കുഞ്ഞിന്റേതായിരിക്കമെന്ന് അവര്‍ ആദ്യം ചിന്തിച്ചു. എന്തായാലും ഉള്ളില്‍ അകപ്പെട്ടതെന്ന് അറിയാനുള്ള ആകാംഷ മൂലം ഗീത ഓവ് ചാലിലേക്ക് ഇറങ്ങി. ഓവ് ചാലില്‍ തപ്പിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് അവര്‍ കണ്ടത്. പൊക്കില്‍കൊടിപോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു.  

അതിന്റെ കഴുത്തിന് ചുറ്റും പിണഞ്ഞ് കിടക്കുകയായിരുന്നു പൊക്കിള്‍കൊടി. നിര്‍ത്താതെ നിലവിളിച്ചുക്കൊണ്ടിരിക്കുന്നു ആ കുരുന്ന്. പതുക്കെ അവന്റെ കാലുകളില്‍  പിടിച്ച് അഴുക്ക് ചാലില്‍നിന്നും വലിച്ചു പുറത്തെടുത്തു. തുടര്‍ന്ന് ചുറ്റും കൂടിനിന്ന ആളുകളോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

വെള്ളം ഉപയോഗിച്ച് കുഞ്ഞിനെ കഴുകി വൃത്തിയാക്കിയതിശേഷം  ചെന്നൈ എഗ്മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞ്  ഇപ്പോള്‍ തികച്ചും ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞാന്‍ അവനെ 'സ്വാതന്ത്രം' എന്നാണ് പേരിട്ടിരിക്കുന്നത്. കാരണം അവനെ സ്വാതന്ത്രദിനത്തിലാണ് എനിക്ക് ലഭിച്ചതെന്ന് ഗീത പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലില്‍ വെള്ളം ഇല്ലാത്തതിനാല്‍ വലിയൊരു അപകടം ഒഴിവായതായി പൊലീസ് പറഞ്ഞു. കുഞ്ഞ് സുഖമായിരിക്കുന്നു. അവനിപ്പോള്‍ എഗ്മോറിലെ സര്‍ക്കാര്‍ അശുപത്രിയിലാണുള്ളത്. കുറച്ച് ദിവസങ്ങല്‍ക്ക് ശേഷം ശിശുഭവനത്തിലേക്ക് അയക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കുഞ്ഞിന് രക്ഷിച്ച് കമ്പിളിയില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഓവ് ചാലില്‍നിന്നും കുഞ്ഞിന് രക്ഷിച്ച ഗീതയെ ആശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com