നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് സിബിഐ

ഔറംഗബാദില്‍ നിന്നുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സച്ചിന്‍ പ്രകാശ്‌റാവുവിനെ അറസ്റ്റ് ചെയ്തത്. 
നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് സിബിഐ

 മുംബൈ: നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ സിബിഐ അറസ്റ്റ് ചെയ്തു. ഔറംഗബാദില്‍ നിന്നുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സച്ചിന്‍ പ്രകാശ്‌റാവുവിനെ അറസ്റ്റ് ചെയ്തത്. 

യുക്തിവാദിയും തത്വ ചിന്തകനുമായിരുന്ന പന്‍സാരെ കൊല്ലപ്പെട്ടിട്ട് അഞ്ചാമത്തെ വര്‍ഷമാണ് കേസില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.  2013 ആഗസ്റ്റ് 20 ന് പ്രഭാത സവാരിക്കിടെയാണ് ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ഇതേ സംഘം തന്നെയാണ് ഗോവിന്ദ് പന്‍സാരയെയും വധിച്ചതെന്നാണ് സിബിഐ സംശയിക്കുന്നത്. 

ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സികളെയും ബോംബൈ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹിന്ദുതീവ്രവാദി സംഘടനകളാണ് അന്ധവിശ്വാസങ്ങളെ ഉന്‍മൂലനം ചെയ്യണമെന്ന് വാദിച്ച ധാബോല്‍ക്കറെ വധിച്ചതെന്നാണ് അന്വേഷണ സംഘം അനുമാനിച്ചിരുന്നത്. ഇവരില്‍ നിന്ന് അദ്ദേഹത്തിന് മുന്‍പ് വധഭീഷണി ഉണ്ടായിരുന്നു. 


കേസില്‍ അറസ്റ്റുണ്ടായത് പ്രതീക്ഷയ്ക്ക് വകതരുന്നുവെന്നും നിര്‍ണായക പുരോഗതിയാണ് ഇതെന്നും കരുതുന്നതായി അദ്ദേഹത്തിന്റെ മകനും മഹാരാഷ്ട്രാ അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി പ്രവര്‍ത്തകനുമായ ഹമിദ് ധാബോല്‍ക്കര്‍ പറഞ്ഞു. 
സിബിഐയും മഹാരാഷ്ട്രാ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റും സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com