കുഞ്ഞേ, നിന്റെ വലിയ മനസ്സിന് നന്ദി;  നാല് വര്‍ഷത്തെ സമ്പാദ്യം കേരളത്തിന്  നല്‍കിയ രണ്ടാം ക്ലാസുകാരിക്ക്  ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍

കേരളത്തില്‍ പ്രളയം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഈ സമ്പാദ്യം ഉപയോഗിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് അനുപ്രിയ പറയുന്നു.
കുഞ്ഞേ, നിന്റെ വലിയ മനസ്സിന് നന്ദി;  നാല് വര്‍ഷത്തെ സമ്പാദ്യം കേരളത്തിന്  നല്‍കിയ രണ്ടാം ക്ലാസുകാരിക്ക്  ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍

ചെന്നൈ : അനുപ്രിയയെന്ന വില്ലുപുരം സ്വദേശി കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുകയാണ് സ്‌നേഹത്തോടെ കേരളവും സാമൂഹിക മാധ്യമങ്ങളും. നാല് വര്‍ഷത്തെ സമ്പാദ്യമായ 8000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഈ കുരുന്ന് സംഭാവന ചെയ്തത്. 

കേരളത്തില്‍ പ്രളയം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഈ സമ്പാദ്യം ഉപയോഗിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് അനുപ്രിയ പറയുന്നു.
പിറന്നാളിന് സൈക്കിള്‍ വാങ്ങാന്‍ വച്ചിരുന്നതാണ് വീട്ടുകാരുടെ പിന്തുണയോടെ കേരളത്തിന് നല്‍കിയത്.  ഒന്‍പതുവയസ്സുകാരിയുടെ നല്ല മനസ്സിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍സ് രംഗത്തെത്തി. അനുപ്രിയയുടെ എല്ലാ പിറന്നാളിനും പുതിയ സൈക്കിള്‍ നല്‍കുമെന്ന് ചെയര്‍മാന്‍ പങ്കജ് മുന്‍ജല്‍ അറിയിച്ചു.ട്വിറ്റര്‍ വഴിയാണ് അനുപ്രിയയെ അഭിനന്ദിച്ച് കൊണ്ട് അദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചത്.

സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് അനുപ്രിയയുടെ അച്ഛന്‍ കെ സി ഷണ്‍മുഖം. ദിവസനേ താന്‍ നല്‍കിയ അഞ്ച് രൂപ കോയിനുകള്‍ കൊണ്ട് മകള്‍ ചെയ്യുന്ന ചെറിയ നന്‍മയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
സമൂഹ മാധ്യമങ്ങളും അനുപ്രിയയ്ക്ക് അഭിനന്ദനവുമായെത്തിയിട്ടുണ്ട്. കുട്ടിയുടെ നല്ല മനസിനോട് കേരളം കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞാണ് നിരവധി പേര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com