അമിത ഫോണ്‍വിളി സഹിക്കാനാകുന്നില്ലെന്ന് സഹോദരന്‍; സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു

സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന് പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: രക്ഷാബന്ധന ദിനത്തില്‍ സാഹോദര്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സഹോദരന്റെ കൈയില്‍ രാഖി കെട്ടി സഹോദരി. സഹോദരിയെ ഏതുഘട്ടത്തിലും സംരക്ഷിച്ചോളം എന്ന സന്ദേശം നല്‍കുന്ന ഈ ചടങ്ങ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സഹോദരന്‍ തന്നെ സഹോദരിയുടെ ഘാതകന്‍ ആകുന്നതാണ് പിന്നിട് കണ്ടത്. മുംബൈയിലാണ് ദാരുണമായ ഈ കൊലപാതകം അരങ്ങേറിയത്. 

സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന് പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. 

താനെയിലെ വാലിവ് എന്ന സ്ഥലത്താണ് സംഭവം. അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ സഹോദരി എപ്പോഴും ഫോണിലാണെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്ന് സഹോദരിയോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച് ഫോണ്‍ വിളിതുടര്‍ന്ന് കൊണ്ടേയിരുന്നു. രണ്ടുമാസം മുന്‍പാണ് സഹോദരി ഫോണ്‍ വാങ്ങിയത്. കൂട്ടുകാരനുമായി മണിക്കൂറുകളോളം ഫോണ്‍വിളിക്കുന്നതില്‍ രോഷാകുലനായ പ്രതി കൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസവും പെണ്‍കുട്ടി ഫോണില്‍ കൂട്ടുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചു. ഇതില്‍ കുപിതനായ പ്രതി ആദ്യം പെണ്‍കുട്ടിയുമായി വഴക്കുകൂടി. തുടര്‍ന്ന് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അയല്‍വാസിക്ക് സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ സഹോദരിയെ കണ്ടെത്തിയത്.അയവാസി ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സഹോദരിയെ കൊല്ലാന്‍ ഉപയോഗിച്ച ദുപ്പട്ട പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com