'ആര്‍എസ്എസ് വിഷമാണ്, അവരുടെ ക്ഷണം സ്വീകരിക്കരുത്' ;  രാഹുലിന് നേതാക്കളുടെ ഉപദേശം

ആര്‍എസ്എസിനോട് നിശ്ചിത അകലം പാലിക്കണമെന്നും, പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍
'ആര്‍എസ്എസ് വിഷമാണ്, അവരുടെ ക്ഷണം സ്വീകരിക്കരുത്' ;  രാഹുലിന് നേതാക്കളുടെ ഉപദേശം


ന്യൂഡല്‍ഹി : ആര്‍എസ്എസിനോട് നിശ്ചിത അകലം പാലിക്കണമെന്നും, ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ഗാന്ധി പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റി യോഗമാണ് ആര്‍എസ്എസ് ക്ഷണം നിരസിക്കാന്‍ ഉപദേശിച്ചത്. 

ആര്‍എസ്എസ് വിഷമാണ്. അതിനെ അകറ്റി നിര്‍ത്തണം. ആര്‍എസ്എസിനെതിരെ രാഹുല്‍ഗാന്ധി ഇതുവരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്താല്‍ ഇതുവരെയുള്ള പ്രതിച്ഛായയ്ക്കും ആദരവിനും മങ്ങലേല്‍ക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന 'ഭാവിയിലെ ഇന്ത്യ' എന്ന പരിപാടിയിലേക്ക് കോണ്‍?ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുമെന്ന് ആര്‍എസ്എസ് അറിയിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെയെല്ലാം പരിപാടിയിലേക്കു ക്ഷണിക്കുമെന്ന് ആര്‍എസ്എസ് വക്താവ് അറിയിച്ചിരുന്നു. 

ഗാന്ധിവധത്തില്‍ ഉള്‍പ്പെടെ ആര്‍എസ്എസിനെ രൂക്ഷമായി എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കുമോയെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജൂണില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com