ത്രസിപ്പിക്കുന്ന ആകാശച്ചാട്ടം; കാണാം റഷ്യയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ (വീഡിയോ)

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) ഭാഗമായി ഇന്ത്യന്‍ സെന്യകര്‍ ഒന്നിന് പുറകേ ഒന്നായി വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ ത്രസിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു
ത്രസിപ്പിക്കുന്ന ആകാശച്ചാട്ടം; കാണാം റഷ്യയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ (വീഡിയോ)

മോസ്‌ക്കോ: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) ഭാഗമായി ഇന്ത്യന്‍ സെന്യകര്‍ ഒന്നിന് പുറകേ ഒന്നായി വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ ത്രസിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. റഷ്യയില്‍ നടക്കുന്ന സൈനിക അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ചൊവാഴ്ച്ച റഷ്യയിലെ 255 സര്‍വീസസ് ചെബര്‍ക്കുളില്‍ വച്ച് നടന്ന പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ കമാന്‍ഡോസ് വിഭാഗമാണ് ആകാശ ചാട്ടം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് നടന്നത്. എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. ഭീകരവിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തില്‍ ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം എന്നീ ലക്ഷ്യമിട്ടാണ് സൈനിക അഭ്യസം നടത്തിയത്. ഇന്ത്യന്‍ സൈനികര്‍ റഷ്യയില്‍ നിന്ന് ഇന്ന് തിരികെയെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com