ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ബിജെപിയുടെ സ്പൂഫ് വീഡിയോ ; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാണാമെന്ന് കോണ്‍ഗ്രസ് 

എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിജയം കൈവരിക്കുന്ന ബാഹുബലിയായി ചൗഹാനെ അവതരിപ്പിക്കുമ്പോള്‍ , വിജയം കണ്ട് അമ്പരന്ന് നില്‍ക്കുന്നവരായി രാഹുല്‍ ഗാന്ധിയെയും, സോണിയെയും ദിഗ് വിജയ് സിങിനെയുമെല്ലാം 
ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ബിജെപിയുടെ സ്പൂഫ് വീഡിയോ ; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാണാമെന്ന് കോണ്‍ഗ്രസ് 

ഭോപ്പാല്‍: തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ പ്രചരണയുദ്ധം തകര്‍ക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ചിത്രീകരിച്ച വീഡിയോയാണ് ബിജെപിയുടെ ഏറ്റവും പുതിയ തന്ത്രം. രണ്ട് മിനിറ്റിലേറെ നീളുന്ന വീഡിയോയില്‍ മധ്യപ്രദേശിലെ ജനങ്ങളുടെ സമ്പത്തും അഭിമാനവും സംരക്ഷിക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ജീവന്‍ കൊടുക്കേണ്ടി വന്നാലും അതില്‍ നിന്നും പിന്‍മാറുകയില്ലെന്നും ചൗഹാന്റെ കഥാപാത്രം പറയുന്ന സംഭാഷണങ്ങളുണ്ട്. 

എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിജയം കൈവരിക്കുന്ന ബാഹുബലിയായി ചൗഹാനെ അവതരിപ്പിക്കുമ്പോള്‍ , വിജയം കണ്ട് അമ്പരന്ന് നില്‍ക്കുന്നവരായി രാഹുല്‍ ഗാന്ധിയെയും, സോണിയെയും ദിഗ് വിജയ് സിങിനെയുമെല്ലാം നിര്‍ത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായ നരേന്ദ്രസിങ് തൊമാറിനെയാണ് കട്ടപ്പയാക്കിയത്.ഭല്ലാദേവായി ജ്യോതിരാദിത്യസിന്ധ്യയെയാണ് മോര്‍ഫ് ചെയ്ത് കയറ്റിയിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോളറിയാം ആരാവും ബാഹുബലിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമാണ് എന്നും കര്‍ഷക ആത്മഹത്യകള്‍ പതിവായിരിക്കുമ്പോള്‍ പോലും മുഖ്യമന്ത്രി ബാഹുബലിയില്‍ അഭിരമിച്ചിരിക്കുകയാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം വീഡിയോ പാര്‍ട്ടി അനുഭാവികള്‍ ഉണ്ടാക്കിയതാവാമെന്ന് മാത്രമാണ് ബിജെപി സംസ്ഥാനേതൃത്വം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി  ജൂലൈയില്‍ ശിവ് രാജ് സിങ് ചൗഹാന്‍ മണ്ഡലങ്ങളിലൂടെ 'ജന്‍ ആശിര്‍വാദ് യാത്ര'യ്ക്ക് തുടക്കം തുടക്കം കുറിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com