എക്‌സെസ് തീരുവ കുറച്ചു! ഇന്ധനവില ഒട്ടും കുറയില്ല; ഇതാണ് കാരണങ്ങള്‍

എക്‌സെസ് തീരുവ കുറച്ചു! ഇന്ധനവില ഒട്ടും കുറയില്ല; ഇതാണ് കാരണങ്ങള്‍

പുതിയ റോഡ് സെസ്സ് നിലവില്‍വന്നതോടെ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി:ഇന്ധന വില കുറയുമെന്ന വാര്‍ത്ത ജനം ആശ്വാസത്തോടെയാണ് കേട്ടത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ കുറച്ചു എന്ന ബജറ്റ് പ്രഖ്യാപനത്തെ ലേശം നീരസത്തോടെയാണെങ്കിലും ജനം സ്വീകരിച്ചു. ഇന്ധനവിലവര്‍ധനയില്‍ പൊറുതിമുട്ടിയ ജനത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. എന്നാല്‍ ആശ്വാസിക്കാന്‍ വരട്ടെ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ കുറച്ചതിന് പുറമേ അധിക എക്‌സൈസ് ഡ്യൂട്ടിയില്‍ ആറു രൂപയുടെ കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. ഫലത്തില്‍ എട്ടുരൂപയുടെ ഗുണമാണ് ജനത്തിന് ലഭിക്കേണ്ടത്. എന്നാല്‍ പുതിയ റോഡ് സെസ്സ് നിലവില്‍വന്നതോടെ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലിറ്ററിന് എട്ടുരൂപയാണ് റോഡ് സെസ്സായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില പഴയ പോലെ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.

പെട്രോള്‍ വില റെക്കോഡ് നിലവാരത്തില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എക്‌സൈസ് തീരുവയില്‍ കൂട്ടലും കിഴിക്കലും വരുത്തിയിരിക്കുന്നത് . ദില്ലി, മുംബൈ, ബംഗ്ലൂരു തുടങ്ങിയ ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപയിലെത്തി റെക്കോഡിട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com