ഒരു വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയല്ലോ: ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നും അതിനായി പദ്ധതി വിഹിതം ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി
ഒരു വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയല്ലോ: ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാലുവര്‍ഷമായി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ നാലുവര്‍ഷക്കാലം ന്യായ വില കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഇനിയിപ്പോ ഒരു വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയല്ലോ. നന്ദിയുണ്ടെന്നും പരിഹാസ രൂപേണ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നും അതിനായി പദ്ധതി വിഹിതം ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനായി ഒന്നും തന്നെ ബജറ്റിലില്ലെന്നും രാഹുല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com