ഫേസ്ബുക്ക് സുഹൃത്തിനൊപ്പം പദ്മാവത് കാണാനെത്തി; പെണ്‍കുട്ടിയെ സുഹൃത്ത് തീയറ്ററിനുള്ളില്‍ ബലാത്സംഗം ചെയ്തു 

ഫേസ്ബുക്ക് സുഹൃത്തിനൊപ്പം പദ്മാവത് കാണാനെത്തിയ 19കാരിയെ സുഹൃത്ത് തീയറ്ററില്‍ വച്ച് ബലാത്സംഗം ചെയ്തു
ഫേസ്ബുക്ക് സുഹൃത്തിനൊപ്പം പദ്മാവത് കാണാനെത്തി; പെണ്‍കുട്ടിയെ സുഹൃത്ത് തീയറ്ററിനുള്ളില്‍ ബലാത്സംഗം ചെയ്തു 

ഫേസ്ബുക്ക് സുഹൃത്തിനൊപ്പം പദ്മാവത് കാണാനെത്തിയ 19കാരിയെ സുഹൃത്ത് തീയറ്ററില്‍ വച്ച് ബലാത്സംഗം ചെയ്തു. സെക്കുന്ദരാബാദിലെ ഇന്ദിരാ പാര്‍ക്കിനടുത്തുള്ള തീയറ്ററില്‍ വച്ചാണ് സംഭവം. 23കാരനായ ഭിക്ഷപതി ഹൈദ്രാബാദില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതിനിടയിലാണ് പെണ്‍കുട്ടിയോടൊപ്പം സിനിമയ്‌ക്കെത്തിയത്. 

ആദ്യം ഇന്ദിരാ പാര്‍ക്കില്‍ സമയം ചിലവിട്ട ഇവര്‍ ഇവിടെനിന്ന് സിനിമ കാണാനായി തീയറ്ററിലേക്ക് പോകുകയായിരുന്നു. തീയറ്ററിനുള്ളില്‍ വച്ച് വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആളൊഴിഞ്ഞ തീയറ്ററായിരുന്നതിനാല്‍ പ്രതി ഈ അവസരം മുതലെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com