കര്‍ണാടകയില്‍ പശുക്കളുടെ ക്ഷേമത്തിനായി യജ്ഞം സംഘടിപ്പിച്ച് ബിജെപി; ബ്ലാക്ക് മാജിക്കെന്ന് കോണ്‍ഗ്രസ്  

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, പശുക്കളുടെ ക്ഷേമത്തിനായി 24 മണിക്കൂര്‍ യജ്ഞം നടത്തി ബിജെപി.
കര്‍ണാടകയില്‍ പശുക്കളുടെ ക്ഷേമത്തിനായി യജ്ഞം സംഘടിപ്പിച്ച് ബിജെപി; ബ്ലാക്ക് മാജിക്കെന്ന് കോണ്‍ഗ്രസ്  

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, പശുക്കളുടെ ക്ഷേമത്തിനായി 24 മണിക്കൂര്‍ യജ്ഞം നടത്തി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്‍പ് ബിജെപി ഗോസംരക്ഷണ സമിതിയാണ് യജ്ഞം സംഘടിപ്പിച്ചത്. അതേസമയം യജ്ഞത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. രാജസ്ഥാനില്‍ പരാജയപ്പെട്ട ബിജെപി കര്‍ണാടകയിലും വിജയിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബ്ലാക്ക് മാജിക്ക് നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇത്തരത്തില്‍ ബ്ലാക്ക് മാജിക്ക് സംഘടിപ്പിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. ബിജെപിയുടെ ഇത്തരം നീക്കങ്ങളില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്നും ഹരിപ്രസാദ് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. പശുക്കളെ കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കര്‍ണാടകയില്‍ ബിജെപിയുടെ ചുമതല വഹിക്കുന്ന മുരളീധര്‍ റാവു ചോദിച്ചു. രാജ്യത്തെ പശുക്കളെ കുറിച്ച് സംസാരിക്കാതെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും കുറിച്ചെല്ലാം ചര്‍ച്ച നടത്തണമെന്നാണോ പറയുന്നത്. പശുക്കളെ കുറിച്ച് സംസാരിക്കുന്നതില്‍ എന്ത് ദേശവിരുദ്ധതയാണ് ഉളളതെന്നും മുരളീധര്‍ റാവു ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com