നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ്: ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു
നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ്: ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു. സംസ്ഥാനം ഭരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി കഴിഞ്ഞ 15 വര്‍ഷം നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ചാണ് ബിജെപി അടുത്തിടെ രൂപികൃതമായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൂട്ടുകൂടുന്നത്.കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് പുതിയ സഖ്യത്തിന് ധാരണയായത്. ബിജെപിയുടെ നാഗാലാന്‍ഡ് സംസ്ഥാന പ്രസിഡന്റും എന്‍ഡിപിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നെഫ്രു റിയോയും യോഗത്തില്‍ സംബന്ധിച്ചു. 

ഫെബ്രുവരി 27 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയില്‍ 40 മണ്ഡലങ്ങളില്‍ എന്‍ഡിപിപി മത്സരിക്കും. ബാക്കി 20 സീറ്റുകളില്‍ ബിജെപി മത്സരിക്കാനാണ് ധാരണ.

ബിജെപി ഒഴിച്ച് സംസ്ഥാനം ഭരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഉള്‍പ്പെടെ 11 പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നാഗാ പ്രശ്‌നത്തിന് പരിഹാരമായതിന് ശേഷം മതി തെരഞ്ഞെടുപ്പ് എന്നാണ് പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ വൈകിയവേളയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപനം നടത്തുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റുപാര്‍ട്ടികളുമായി ബിജെപി സഖ്യത്തിലേര്‍പ്പെടുന്നതിന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അതൃപ്തി ഉണ്ടെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com