കടുത്ത തീരുമാനങ്ങള്‍ എടുക്കരുത്; ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ കരുനീക്കി അമിത് ഷാ 

ദേശീയ ജനാധിപത്യ സഖ്യം വിടുന്നത് സംബന്ധിച്ചുളള ടിഡിപിയുടെ നിര്‍ണായക യോഗം നടക്കവേ, ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഇടപെടല്‍
കടുത്ത തീരുമാനങ്ങള്‍ എടുക്കരുത്; ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ കരുനീക്കി അമിത് ഷാ 

അമരാവതി: ദേശീയ ജനാധിപത്യ സഖ്യം വിടുന്നത് സംബന്ധിച്ചുളള ടിഡിപിയുടെ നിര്‍ണായക യോഗം നടക്കവേ, ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഇടപെടല്‍. മുന്നണി വിടുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ചന്ദ്രബാബു നായിഡുവിനോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. സഖ്യം വിടുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും അമിത് ഷാ ഫോണിലുടെ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദേശീയ ജനാധിപത്യ സഖ്യം വിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സഖ്യ കക്ഷിയായ ടിഡിപിയുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന എംഎല്‍എമാരും, എംപിമാരും പങ്കെടുക്കുന്നുണ്ട്. ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്ന കാര്യം ടിഡിപി ആലോചിച്ചത്. ആന്ധ്രാപ്രദേശിന്റെ നിര്‍ദിഷ്ട തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിന് തുക നീക്കിവെയ്ക്കാത്തതിലും മറ്റു വിവിധ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്താത്തിലുമാണ് ടിഡിപിയുടെ അതൃപ്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com