ഒരു പെഗ്ഗില്‍ കൂടുതല്‍ കഴിച്ചവര്‍ വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ബാറുടമകള്‍

പോയവര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഗോവയില്‍ പിഴയൊടുക്കേണ്ടി വന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക്.
ഒരു പെഗ്ഗില്‍ കൂടുതല്‍ കഴിച്ചവര്‍ വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ബാറുടമകള്‍

പനാജി: പോയവര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഗോവയില്‍ പിഴയൊടുക്കേണ്ടി വന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക്. ആറു ലക്ഷത്തോളം വാഹനങ്ങള്‍ക്ക് പിഴയടക്കേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോവയില്‍ മദ്യത്തിന്റെ പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നത്.

പാര്‍ട്ടികള്‍ക്കും മറ്റും പോവുമ്പോള്‍ മദ്യപിക്കാത്ത ഒരു ഡ്രൈവര്‍ ഒപ്പമുണ്ടെന്നുള്ളത് കാറുടമകള്‍ ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനി കാറുടമകള്‍ ശ്രദ്ധിച്ചിലെങ്കില്‍ തന്നെ ഒരു പെഗ്ഗില്‍ അധികം മദ്യം കഴിച്ച് പുറത്തുപോകുന്നവര്‍ കാര്‍ ഓടിക്കുന്നില്ലെന്ന് മദ്യശാല നടത്തിപ്പുകാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയില്‍ റോഡ് സുരക്ഷാവാരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com