ഇന്ത്യയിലെ മുസ്ലീങ്ങളെ പാകിസ്ഥാനി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വേണം: ഉവൈസി

മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലീങ്ങളെ പാകിസ്ഥാനി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വേണം: ഉവൈസി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംങ്ങളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു. ലോകസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 

മോദി സര്‍ക്കാര്‍ ഒരു ബില്ല് പോലും പാര്‍ലമെന്റില്‍ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ഇത് മുസ്ലീം പുരുഷന്‍മാരെ ജയിലിലടയ്ക്കാനുള്ള നിയമമാണ്. സ്ത്രീധനപീഠനവും, അതേതുടര്‍ന്നുള്ള മരണവും മറ്റ് അതിക്രമങ്ങളുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. 

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ ഉവൈസി ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com