മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല: വിനയ് കത്യാര്‍

രാജ്യത്തെ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിഭജിച്ച മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നാണ് കത്യാര്‍ പ്രതികരിച്ചത്.
മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല: വിനയ് കത്യാര്‍

മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപിയും മുന്‍ ബജ്‌റംഗദള്‍ നേതാവുമായ വിനയ് കത്യാര്‍. ഇന്ത്യന്‍ മുസ്‌ലിങ്ങളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നുമുള്ള ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസ്ദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് വിനയ് കത്യാര്‍ ഇങ്ങനെ പറഞ്ഞത്. 

രാജ്യത്തെ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിഭജിച്ച മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നാണ് കത്യാര്‍ പ്രതികരിച്ചത്. വന്ദേ മാതരത്തെ ബഹുമാനിക്കാത്തവരെ ശിക്ഷിക്കുന്ന നിയമമാണ് വരേണ്ടത്. ദേശീയ പതാകയെ അപമാനിക്കുകയും പാക്കിസ്ഥാന്‍ പാതാക ഉയര്‍ത്തുകയും ചെയ്യുന്നവരെയും ശിക്ഷിക്കണം. ഇന്ത്യയിലുള്ള മുസ്‌ലിങ്ങള്‍ ഒന്നുകില്‍ ബംഗ്ലാദേശിലേക്കോ അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്കോ പോകുകയാണ് വേണ്ടത്. അവര്‍ എന്തിന് ഇവിടെ താമസിക്കണം. താജ്മഹല്‍ ഉടന്‍ തന്നെ തേജ് മന്ദിര്‍ ആക്കി മാറ്റുമെന്നും കത്യാര്‍ വെല്ലുവിളിച്ചു.

മറ്റൊരു ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയും സമാനമായ നിലപാട് വ്യക്തിമാക്കി. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് പ്രതിജ്ഞ എടുക്കാന്‍ മുസ്‌ലിങ്ങള്‍ തയ്യാറാകണമെന്നാണ് സ്വാമി പറഞ്ഞത്. അങ്ങനെയുള്ളവര്‍ക്കേ ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതുള്ളൂവെന്നും സ്വാമി പറഞ്ഞു.

കത്യാരുടെയും സ്വാമിയുടെയും പ്രസ്താവനകളെ ഒവൈസി തള്ളിക്കളഞ്ഞു. അയാളുടെ കാലം കഴിയുകയാണ്. പ്രായമായി ഇതിനപ്പുറം എന്ത് പറയാനെന്നാണ് ഒവൈസി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com