കേന്ദ്രം തന്നത് ബാഹുബലിയെക്കാള്‍ കുറവ്; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ആന്ധ്രാ മന്ത്രി

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ കളക്ഷനെക്കാള്‍  കുറവാണ് കേന്ദ്രബജറ്റില്‍ ആന്ധ്രക്കുള്ള വിഹിതമെന്ന് ടിഡിപി മന്ത്രി കെടി രാമറാവു 
Bahubali-2-
Bahubali-2-

ന്യൂഡല്‍ഹി: ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ കളക്ഷനെക്കാള്‍  കുറവാണ് കേന്ദ്രബജറ്റില്‍ ആന്ധ്രക്കുള്ള വിഹിതമെന്ന് ടിഡിപി മന്ത്രി കെടി രാമറാവു. ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്നാരോപിച്ച് ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപി രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പരിഹാസം. 

ബാഹുബലി 2ന്റെ കളക്ഷന്‍ 1700 കോടിയാണ്. എന്നാല്‍ ബജറ്റിലെ ആന്ധ്രക്കുള്ള വിഹിതം 1000 കോടി തികയില്ലെന്ന് മന്ത്രി  പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് ടിഡിപി എംപി ജയദേവും രംഗ്‌ത്തെത്തി.ആന്ധ്രാപ്രദേശിനെ വിഭജിക്കുന്ന സമയത്ത് എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കേന്ദ്രം നല്‍കിയതിനെക്കാള്‍ കൂടുതല്‍ പണം തെലുങ്ക് സിനിമ ബാഹുബലിയുടെ വിജയത്തിലൂടെ സംസ്ഥാനത്തിന് ലഭിച്ചുവെന്നും' ഗല്ല പറഞ്ഞു.


സംസ്ഥാനത്തെ പ്രത്യേക പദവിയില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ്, പുതിയ റെയില്‍വേ സോണ്‍ , പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിനുളള ധനസഹായം എന്നിവ അടക്കം ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ 19 വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്നും സംസ്ഥാനം വിഭജിക്കുന്ന സമയത്ത് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ജനങ്ങള്‍ അത് മറക്കില്ലെന്നും ഗല്ല പറഞ്ഞു.ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായി പിരിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതതിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ നേരത്തേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടി ടി.ഡി.പി കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com