ത്രിപുരയിലേത് കമ്മ്യൂണിസവും വര്‍ഗീയതയും തമ്മിലുള്ള യുദ്ധം; ബിജെപി ജയിച്ചാല്‍ രാജ്യം കോര്‍പ്പറേറ്റുകളുടെ കയ്യില്‍: സിപിഎം

ബിജപിക്കെതിരെ സിപിഎം നടത്തുന്ന പോരാട്ടാം ത്രിപുരയ്ക്ക് വേണ്ടി മാത്രമല്ല, അത് മുഴുവന്‍ ഇന്ത്യയ്ക്കും വേണ്ടിയാണ്
ത്രിപുരയിലേത് കമ്മ്യൂണിസവും വര്‍ഗീയതയും തമ്മിലുള്ള യുദ്ധം; ബിജെപി ജയിച്ചാല്‍ രാജ്യം കോര്‍പ്പറേറ്റുകളുടെ കയ്യില്‍: സിപിഎം

അഗര്‍ത്തല:ത്രിപുരയില്‍ നടക്കുന്നത് കമ്മ്യൂണിസവും വര്‍ഗീയതയും തമ്മിലുള്ള യുദ്ധമാണെന്ന് സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ ബിജന്‍ ധര്‍. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിന് കഠിനമാണ് എന്നാണ് ബിജെപിയുടെ പ്രചാരണം. ഇത്തവണ മത്സരത്തിന് പുതിയ ഒരു പാര്‍ട്ടി കൂടി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പ്രചാരണം നടത്തുന്നത് വര്‍ഗീയത പരത്തിയാണ്. അതൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയതുപോലെ തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. 

ബിജപിക്കെതിരെ സിപിഎം നടത്തുന്ന പോരാട്ടാം ത്രിപുരയ്ക്ക് വേണ്ടി മാത്രമല്ല, അത് മുഴുവന്‍ ഇന്ത്യയ്ക്കും വേണ്ടിയാണ്, ധര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ജയിക്കുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ബിജെപി ജയിക്കുകയാണെങ്കില്‍ അത് ഇന്ത്യയെ മൊത്തത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കി എന്നാണ് അര്‍ത്ഥമെന്നും  അദ്ദേഹം പറഞ്ഞു. 

ത്രിപുരയില്‍ ആര്‍എസ്എസിന് മുമ്പേ സാന്നിധ്യമുണ്ടെങ്കിലും അവര്‍ക്ക് അടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ധര്‍ മോദി തരംഗം ത്രിപുരയില്‍ പ്രചിഫലിച്ചില്ലെന്നും പറഞ്ഞു. 

ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് ഭീകരാന്തരീക്ഷം സൃഷ്ട്രിക്കുകയാണ് എന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മേദി പറഞ്ഞിരുന്നു. സോനാമുറയില്‍ തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com