രജനിയുടെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കമല്‍ഹാസന്‍

ഇരുപാര്‍ട്ടികളുടെയും നയങ്ങള്‍ ഒത്തുപോകുന്നതാണോ എന്നു പരിശോധിച്ച ശേഷമെ സഖ്യത്തെ പറ്റി ആലോചിക്കു. സിനിമയിലേക്ക് താരങ്ങളെ എടുക്കുന്നതുപോലെ ധൃതിപിടിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കമല്‍
രജനിയുടെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ:  തമിഴ് സൂപ്പര്‍ താരം രജനിയുടെ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് നടന്‍ കമല്‍ഹാസന്‍. വരുന്ന 21ന് സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കാനിരിക്കെയാണു കമല്‍ നയം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഞങ്ങളുടെ പാര്‍ട്ടികള്‍ ഒന്നുചേരുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ രജനികാന്ത് പറഞ്ഞത് കാലമാണ് തീരുമാനമെടുക്കുക എന്നാണ്. അതു തന്നെയാണ് എന്റെയും അഭിപ്രായമെന്ന് കമല്‍ പറഞ്ഞു. ആനന്ദ വികടനിലെ പ്രതിവാര കോളത്തിലായിരുന്നു കമല്‍ നിലപാട് വ്യക്തമാക്കിയത്. 

തങ്ങളിരുവരും ആദ്യം പാര്‍ട്ടികളുടെ ഔദ്യാഗികപ്രഖ്യാപനം നടത്തേണ്ടതുണ്ട്. അതിനുശേഷം നയങ്ങള്‍ പ്രഖ്യാപിക്കണം. തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും നയങ്ങള്‍ ഒത്തുപോകുന്നതാണോ എന്നു പരിശോധിച്ച ശേഷമെ സഖ്യത്തെ പറ്റി ആലോചിക്കു. സിനിമയിലേക്ക് താരങ്ങളെ എടുക്കുന്നതുപോലെ ധൃതിപിടിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കമല്‍ കോളത്തില്‍ കുറിച്ചു

21 നു മധുരയിലാണ് കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. തുടര്‍ന്ന് തമിഴ്‌നാട്ടിലാകമാനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'നാളൈ നമതേ' യാത്രയ്ക്കും തുടക്കം കുറിക്കും. 'രാജ്യത്തെയും സംസ്ഥാനത്തെയും വളര്‍ച്ചയിലേക്കു നയിക്കാന്‍ എന്നോടു കൈകോര്‍ക്കൂ' എന്നാണ് കമല്‍ഹാസന്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിക്കുകയും ഡിഎംകെ തലവന്‍ എം.കരുണാനിധി വിശ്രമജീവിതത്തിലേക്കു കടക്കുകയും ചെയ്തതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായ 'ഒഴിവിലേക്കാണ്' രജനികാന്തിന്റെയും കമല്‍ഹാസന്റെയും നോട്ടം. രാഷ്ട്രീയത്തില്‍ ഇരുവരും ഒന്നിക്കുമോ എന്ന ചോദ്യത്തിനാണു സംസ്ഥാനത്ത് ഇന്നു മറ്റേതു വിഷയത്തേക്കാളും ചൂടേറുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com