ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 'നൈറ്റ് ഷെല്‍ട്ടറു'കളാക്കൂ ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

കോടതിയുടെ നിര്‍ദേശം തങ്ങളുടെ പരിഗണനയിലുള്ളതാണെന്ന് മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ അറിയിച്ചു
ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 'നൈറ്റ് ഷെല്‍ട്ടറു'കളാക്കൂ ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ രാജ്യത്തെ വീടില്ലാത്ത പാവങ്ങള്‍ക്ക്  രാത്രി ഉറങ്ങാനുള്ള അഭയകേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സുപ്രീംകോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാണ് സുപ്രീംകോടതി ഇങ്ങനെ ഒരു നിര്‍ദേശം വെച്ചത്. ഇങ്ങനെ ചെയ്താല്‍ പാവപ്പെട്ട വീടില്ലാത്തവര്‍ക്ക് വേണ്ടി പുതുതായി നെറ്റ് ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുന്നതിനായി സര്‍ക്കാരുകള്‍ ഉപയോഗിക്കുന്ന പണം ലാഭിക്കാനാകും. 

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. നഗരപ്രദേശങ്ങളില്‍ മാത്രമായി രാജ്യത്ത് 10 ലക്ഷത്തോളം പേര്‍ ഭവനരഹിതരാണെന്നാണ് കണക്ക്. ഇവര്‍ക്ക് രാത്രി ഉറങ്ങുന്നതിന് ആശ്രയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോടതി വിലയിരുത്തി. 

കോടതിയുടെ നിര്‍ദേശം തങ്ങളുടെ പരിഗണനയിലുള്ളതാണെന്ന് മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ പരമോന്നത നീതിപീഠത്തെ അറിയിച്ചു. ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന നിരവധി കെട്ടിടങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും രണ്ടു സംസ്ഥാനങ്ങളും ്‌റിയിച്ചു. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17.78 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഭവനരഹിതരില്‍ 65 ശതമാനവുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com