ഗോവ കാണാനെത്തുന്ന  ആഭ്യന്തര സഞ്ചാരികള്‍ നികൃഷ്ടര്‍: സന്ദര്‍ശകര്‍ സമ്പന്നരോ നല്ലവരോ അല്ലെന്ന് ഗോവ മന്ത്രി

ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവന്‍ ആസൂത്രണ മന്ത്രി വിജയ് സര്‍ദ്ദേശായി
ഗോവ കാണാനെത്തുന്ന  ആഭ്യന്തര സഞ്ചാരികള്‍ നികൃഷ്ടര്‍: സന്ദര്‍ശകര്‍ സമ്പന്നരോ നല്ലവരോ അല്ലെന്ന് ഗോവ മന്ത്രി

പനാജി: ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവന്‍ ആസൂത്രണ മന്ത്രി വിജയ് സര്‍ദ്ദേശായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉത്തരവാദിത്തമില്ലാത്ത വിനോദസഞ്ചാരികളെ നിയന്ത്രിക്കുക എന്നത് ദുസ്സഹമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവ ബിസ് ഫെസ്റ്റില്‍ പങ്കെടുക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രി ഗോവയിലേക്കുള്ള വിനോദ സഞ്ചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയേക്കാള്‍ ആറുമടങ്ങ് ആളുകളാണ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തുന്നത്. ഇവരെല്ലാവരും അതി സമ്പന്നരോ നല്ലവരോ അല്ല. അവര്‍ ഭൂമിയിലെ തന്നെ നികൃഷ്ടരായവരാണെന്നും മന്ത്രി പറഞ്ഞു. ബോധമോ ഉത്തരവാദിത്തമോ ഇല്ലാത്തവരാണ് അവരെന്നും മന്ത്രി ആരോപിച്ചു. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ പ്രതിശീര്‍ഷ വരുമാനം, സാമൂഹികരാഷ്ട്രീയ അവബോധം, ആരോഗ്യ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഗോവ മുന്നിലാണ്. ഇവിടെ വരുന്നവരേക്കാള്‍ മുന്തിയവരാണ് ഗോവയിലുള്ളവരെല്ലാമെന്നും മന്ത്രി അവകാശപ്പെട്ടു.ഉത്തരേന്ത്യയില്‍ നിന്നെത്തുന്നവര്‍ ഗോവയെ ഹരിയാനയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും സര്‍ദേശായി പറയുന്നു. നമ്മള്‍ അവരെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ അവരെന്താണ് ഗോവയോട് കാണിക്കുന്നത്. അവര്‍ ഗോവയേപ്പറ്റി ബോധവാന്‍മാരല്ല, ഹരിയാനയെ ഇവിടെ പുനര്‍സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com